
ആ നാളുകള്‍ എന്‍ പ്രിയ നാളുകള്‍....
എന്‍ പുണ്യ പ്രിയയുടെ നാളുകള്‍...
മനച്ചോലകളില്‍ ആടിയ നാളുകള്‍....
എന്‍ അകം തുടിക്കുന്ന നാളുകള്‍....
അരികിലുണ്ടെന്നാശിച്ച നാളുകള്‍......
മനം നിറയെ കുളിര്‍ പെയ്ത നാളുകള്‍....
നിഴലുകളില്‍ ചിരി വിതറിയ നാളുകള്‍...
നിനക്കായ് ഞാന്‍ കരുതി വെച്ച നാളുകള്‍....
നീ വരുമെന്നു കരുതിയ നാളുകള്‍......
പാതീയുറങ്ങി മുതിരുന്ന നാളുകള്‍....
ഞാന്‍ കാത്തിരുന്ന നാളുകള്‍...
നമുക്കു മാത്രമായ് ആ നാളുകള്‍....

ഒരു ചിന്ത നീ വന്നു സ്പര്‍ശിച്ച നാളുകള്‍....
മറു ചിന്ത നീ വന്നു മധു തന്ന നാളുകള്‍...
വേളിപ്പാട്ടുമായ് ഒരുപാടു നാളുകള്‍....
കലഹ ഭീതിയില്‍ വെറി പൂണ്ട നാളുകള്‍...
സൂത്രക്കാരനെ പടിച്ച നാളുകള്‍....
മറകളില്‍ കാത്തിരുന്ന നാളുകള്‍....
ഹാസ്യക്രിയകള്‍ അഭ്യസിച്ച നാളുകള്‍....
അതിഭക്തനായ് എത്ര എത്ര നാളുകള്‍....
പാണീഗ്രഹണ പരവശ നാളുകള്‍....
പാതി മനനിച്ച പാരിച്ച നാളുകള്‍....
നിന്‍ പ്രിയ ശ്രുതിയില്‍ മരവിച്ച നാളുകള്‍...
അവ അറിയാതെയെന്നില്‍ ഉരുവിട്ട നാളുകള്‍....
ആ നാളുകള്‍ പൊഴിഞ്ഞ നാളുകള്‍....
ഞാന്‍ എന്നെന്നും മിഴിയോര്‍ത്ത നാളുകള്‍....
ഇനി വരുകില്ലെന്നറിഞ്ഞതാം നാളുകള്‍....
കാത്തു കാത്തു ഞാന്‍ എത്ര നാളുകള്‍....എത്ര നാളുകള്‍.....


1 comment:
Post a Comment